വടക്കേ ഇന്ത്യയില്‍ ഭൂചലനം
ദില്ലി: വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിലും മുംബൈ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ ഇന്ത്യയുടെ ചില പ്രദേശങ്ങളിലും ഭൂചലനം.
ജനവരി 26ന് രാവിലെ ഒമ്പത് എട്ട് അമ്പതിനാണ് രണ്ട് തവണ ഭൂചലനമുണ്ടായത്. ദില്ലി, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ട 10 മുതല്‍ 15 സെക്കന്‍ഡ് വരെ നീണ്ടു എന്ന് പറയപ്പെടുന്നു.
റിക്ടര്‍ സ്കെയിലില്‍ 6.9 പോയിന്റ് രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കേന്ദ്രം ഗുജറാത്തിലെ ടൗണിനടുത്താണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മുംബൈ നഗരത്തിലും ദില്ലിയിലും കെട്ടിടങ്ങള്‍ കുലുങ്ങിയതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ തെരുവിലേക്കിറങ്ങിയോടി. നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് പൊലീസ്- അഗ്നിശമനസേന വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഗുജറാത്തിലാണ് ഭൂചലനം ഏറ്റവും ശക്തമായ രീതിയില്‍ അനുഭവപ്പെട്ടതെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications