കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനം: അഞ്ഞുറോളം പേര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ഗുജറാത്തിലെ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 500 ആയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ജനവരി 26 വെള്ളിയാഴ്ച ഇന്ത്യയില്‍ പരക്കെ ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അഹമദാബാദിലും സൂറത്തിലുമാണ് ഏറ്റവും കൂടുതല്‍ മരണമുണ്ടായിട്ടുള്ളത്. അഹമദാബാദ് നഗരത്തിലെ ചില ബഹുനില ഫ്ലാറ്റുകള്‍ തകര്‍ന്നുവീണു. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

അവധി ദിവസമായിരുന്നതിനാല്‍ കൂടുതല്‍ പേരും വീടുകള്‍ക്കുള്ളില്‍ തന്നെയായിരുന്നു എന്നത് മരണസംഖ്യ വര്‍ദ്ധിക്കാനിടയാക്കി. ഗുജറാത്തിലെ ഒരു സ്കൂളില്‍ റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കുട്ടികള്‍ നിന്ന കെട്ടിടം തകര്‍ന്ന് വീണു. കുട്ടികള്‍ എല്ലാവരും ഇപ്പോഴും തകര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങിയിരിക്കുകയാണ്.

ആഭ്യന്തര മന്ത്രി എല്‍.കെ.അദ്വാനി അഹമദാബാദ് സന്ദര്‍ശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മിന്നല്‍പ്പടയെയും സേനയെയും നിയോഗിക്കുമെന്ന് അദ്വാനി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X