ഗോശ്രീ: പാലം നിര്‍മാണം ഫെബ്രുവരിയില്‍
കൊച്ചി: ഗോശ്രീ പദ്ധതിയില്‍ എറണാകുളം-വൈപ്പിന്‍ പാലങ്ങളുടെ നിര്‍മാണം അടുത്ത മാസം തുടങ്ങും. പദ്ധതിക്കാവശ്യമായ തുക സംസ്ഥാന സഹകരണ ബാങ്ക് മുന്‍കയ്യെടുത്ത് രൂപീകരിക്കുന്ന കണ്‍സോര്‍ഷ്യത്തില്‍ നിന്നും വായ്പയെടുക്കാന്‍ ആലുവ പാലസില്‍ ചേര്‍ന്ന ഗോശ്രീ സ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
പദ്ധതിയുടെ നിര്‍മാണച്ചുമതല ലഭിച്ചിട്ടുള്ള കമ്പനിക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനായി വായ്പാ തുകയുടെ ആദ്യഗഡു താമസിയാതെ കൊച്ചി തുറമുഖട്രസ്റിന് കൈമാറും.
എറണാകുളം ജില്ലാ സഹകണബാങ്കാണ് വായ്പാതുകയുടെ ആദ്യഗഡുവായി പത്ത് കോടി രൂപ നല്‍കുന്നത്.
ഗോശ്രീ പദ്ധതിയില്‍ വൈപ്പിന്‍-എറണാകുളം പാലങ്ങളുടെ നിര്‍മാണത്തിന് അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് സമര്‍പ്പിച്ച ടെണ്ടര്‍ പോര്‍ട് ട്രസ്റ് ഡയറക്ടര്‍ ബോര്‍ഡും അംഗീകരിച്ചു. ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയില്‍ നിന്നും പണം കിട്ടിയാലുടന്‍ അഫ്കോണ്‍സിന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുമെന്ന് ചെയര്‍മാന്‍ ഡോ.ജേക്കബ് തോമസ് പറഞ്ഞു.












Click it and Unblock the Notifications