വികസനത്തിന് ജനങ്ങള്‍ യത്നിക്കണം: ഗവര്‍ണര്‍
തിരുവനന്തപുരം: കേരളത്തിന്റെ എല്ലാ മേഖലകളിലുമുള്ള വികസനത്തിനായി ജനങ്ങള്‍ യത്നിക്കണമെന്ന് ഗവര്‍ണര്‍ സുഖ്ദേവ് സിംഗ് കാംഗ് പറഞ്ഞു.
കേരളത്തിനു പുറത്തെ മലയാളികള്‍ കഠിനാധ്വാനികളാണ്. പക്ഷേ കേരളത്തിനാവശ്യമായ കാര്യങ്ങള്‍ നേടിയെടുക്കാന്‍ നമുക്ക് ഒരു പുന:സംഘാടനം ആവശ്യമായി തീര്‍ന്നിരിക്കുന്നു.
ഒരു മുന്‍ നിര സംസ്ഥാനമായി തീരാനുള്ള എല്ലാ സാഹചര്യവും കേരളത്തിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനുവരി 26 വെള്ളിയാഴ്ച റിപ്പബ്ലിക്ദിന ചടങ്ങില്‍ പരേഡ് പരിശോധിച്ച് സല്യൂട്ട് സ്വീകരിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ഗവര്‍ണര്‍ ദേശീയപതാക ഉയര്‍ത്തി. മുഖ്യമന്ത്രി ഇ.കെ.നായനാര്‍, നിയമസഭാ സ്പീക്കര്‍ എം.വിജയകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.












Click it and Unblock the Notifications