ഹോസ്റല്‍ സംഭവം: ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു
കൊച്ചി: കൊച്ചി സര്‍വകലാശാല ഹോസ്റല്‍ മേട്രണ്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ രക്ഷാകര്‍ത്താക്കളും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
25 അംഗങ്ങളടങ്ങുന്നതാണ് ആക്ഷന്‍ കൗണ്‍സില്‍. ജനുവരി 26 വെള്ളിയാഴ്ച രക്ഷിതാക്കളും സാമൂഹ്യപ്രവര്‍ത്തകരും വിദ്യാര്‍ഥികളും പങ്കെടുത്ത യോഗത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണമുണ്ടായത്.
മേട്രണിനെതിരെ പരാതി ഉയര്‍ന്നിട്ടും തക്കതായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍വകലാശാല അധികൃതര്‍ തയ്യാറായില്ലെന്ന് യോഗത്തില്‍ ആരോപണം ഉയര്‍ന്നു. കാമ്പസിനകത്ത് വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.












Click it and Unblock the Notifications