പാക്കിസ്ഥാനിലും ഭൂചലനം: നാല് മരണം
കറാച്ചി: പാക്കിസ്ഥാനില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ ഭൂചലനങ്ങളില്‍ 2001 ജനുവരി 26 വെള്ളിയാഴ്ച നാല് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു.
മരിച്ചവരില്‍ ഒരു നാല് വയസുകാരിയും ഉള്‍പ്പെടുന്നു. രാജ്യത്താകമാനം ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
പാക്കിസ്ഥാനില്‍ ലാഹോര്‍, കറാച്ചി, പെഷവാര്‍ എന്നിവയടക്കം എല്ലാ പ്രധാനനഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഹൈദരാബാദില്‍ ഒരു കെട്ടിടം തകര്‍ന്നുവീണാണ് രണ്ടു പേര്‍ മരിച്ചത്.
ഭൂകമ്പത്തിന്റെ ശക്തി റിച്ചര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയതായാണ് ടെലിവിഷന്‍ റിപ്പോര്‍ട്ട്.
നേപ്പാളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications