Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂചലനം: മരണം 6,000ത്തിലധികം

ഗാന്ധിനഗര്‍: ഗുജറാത്തിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 6,000 കവിഞ്ഞു. ജനവരി 27 ശനിയാഴ്ച രാവിലെ ഗാന്ധിനഗറില്‍ ലഭിച്ച റിപ്പോര്‍ട്ടുകളിലാണ് മരണം ഇത്രയുമധികമായതായി പറയുന്നത്.

ഭൂചലനം സാരമായി ബാധിച്ച കച്ച് ജില്ലയില്‍ മാത്രം 3,000ത്തിലധികം പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കച്ച് ജില്ലയിലെ ആണ് ഭൂചലനം മൂലം ഏറ്റവും കൂടുതല്‍ നരകമനുഭവിക്കുന്നത്.

ഇതുവരെ 2,300 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹരിന്‍ പാണ്ഡ്യ പറഞ്ഞു. ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും മൃതദേഹങ്ങള്‍ കിടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അഹമ്മദാബാദില്‍ മാത്രം 100ഓളം ബഹുനിലകെട്ടിടങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ട്. ഒട്ടേറെ കെട്ടിടങ്ങളിള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വിള്ളലുകള്‍ വീഴുകയും ചെയ്തിട്ടുണ്ട്. സബര്‍മതി നദിയുടെ മുകളിലൂടെയുള്ള നെഹ്റു പാലവും ഭൂചലനത്തില്‍ തകര്‍ന്നു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ചയും തുടരുകയാണ്. സൈന്യവും മറ്റു രക്ഷാപ്രവര്‍ത്തകരും വെള്ളിയാഴ്ച രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+