Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂചലനം: മരണം 10,000 കവിഞ്ഞേക്കും

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ജനവരി 26 വെള്ളിയാഴ്ചയുണ്ടായ ശക്തിയേറിയ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 10,000 കവിഞ്ഞേക്കുമെന്ന് ഭയപ്പെടുന്നു. തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആയിരങ്ങള്‍ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അവസാനം ലഭിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഭൂചലനത്തിനിരയായവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ജനവരി 27 ശനിയാഴ്ചയും തുടരുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായി പട്ടേലും മുതിര്‍ന്ന ഉദ്യോഗസ്ഥരും കച്ച് ജില്ലയിലെ ലേക്ക് പോയിരിക്കുകയാണ്. ആണ് ഭൂചലനത്തിന്റെ പ്രഭവസ്ഥാനമായി കരുതുന്നത്. ഭൂചലനം കൂടുതലായി ബാധിച്ചതും ഈ പ്രദേശത്തെയാണ്.

വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. കച്ച് മേഖല പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കകുയാണ്. ഇപ്പോള്‍ എച്ച്എഎം റേഡിയോ വഴിയാണ് സംസ്ഥാന സര്‍ക്കാര്‍ അധികൃതര്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടുന്നത്.

2,300 മരണങ്ങളും 15,000ത്തോളം പേരുടെ പരിക്കും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ 1,450 പേരും കച്ച്- മേഖലയില്‍ നിന്നുള്ളവരാണെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം കച്ച് ജില്ലയില്‍ മാത്രം 3,000ത്തിലധികം പേര്‍ മരിച്ചിട്ടുണ്ട്. സംസ്ഥാന തലസ്ഥാനമായ അഹമ്മദാബാദില്‍ 350 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

ഔദ്യോഗിക വിവര പ്രകാരം കച്ച് ജില്ലയിലെ ഭച്ചൗ, ഖാവ്ഡ, ഗാന്ധിധാം, അന്‍ജാര്‍ തുടങ്ങിയ പ്രദേശങ്ങളും ഭൂചലനത്തിനിരയായിട്ടുണ്ട്. ഇവിടെയുള്ള മിക്കവാറും എല്ലാ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+