അഹമ്മാദാബാദിലേക്ക് പ്രത്യേക തീവണ്ടികള്‍
ദില്ലി: ഭൂകമ്പം മൂലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച അഹമ്മാദാബാദിലേക്ക് അഞ്ച് നഗരങ്ങളില്‍ നിന്നും പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും.
ജനവരി 27 ശനിയാഴ്ച നാല് മണിക്ക് ഛണ്ഡീഗഡ്, ദില്ലി, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, മുംബൈഎന്നീ നഗരങ്ങളില്‍ നിന്നാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. ഭൂകമ്പത്തിനിരയായവരുടെ ബന്ധുക്കള്‍ക്ക് അഹമ്മദാബാദിലേക്ക് പോകാനായാണ് പ്രത്യേക സര്‍വീസ് നടത്തുന്നത്.
തീവണ്ടികളില്‍ സീറ്റ് ബുക്ക് ചെയ്യാനായി പ്രത്യേക സെല്ലുകള്‍ അഞ്ച് നഗരങ്ങളിലും പ്രവര്‍ത്തിക്കും.
ഭൂകമ്പത്തിനിരയായവര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും സൗജന്യമായി നല്‍കാനും റെയില്‍വെ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications