Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂചലനം: 188 അനുരണനങ്ങളുണ്ടായി

ദില്ലി: ഭൂചലനത്തിന്റെ അനുരണനങ്ങള്‍ ഗുജറാത്തില്‍ 188 തവണ അനുഭവപ്പെട്ടതായി ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ഭൂചലന വിഭാഗം ജനവരി 27 ശനിയാഴ്ച അറിയിച്ചു. ജനവരി 26 വെള്ളിയാഴ്ച രാവിലെ 8.46നാണ് ശക്തമായ ഭൂകമ്പമുണ്ടായത്. വെള്ളിയാഴ്ച ഏതാണ്ട് 24 മണിക്കൂറിനുള്ളില്‍ ഒമ്പതുമണി വരെ 188 തവണ അനുരണനങ്ങളുണ്ടായി.

ഏറ്റവും ശക്തമായ അനുരണനം ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു. റിച്ചര്‍ സ്കെയിലില്‍ 5.6 ആണ് ഭൂകമ്പത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്. ആദ്യഭൂചലനത്തിന്റെ ശക്തി 5.3 ആയിരുന്നു.

അനുരണനങ്ങള്‍ തുടര്‍ന്നും ഉണ്ടാകാനിടയുണ്ടെന്ന് ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ഭൂചലന വിഭാഗം മേധാവി ഡോ.ജി.പി.നായര്‍ അറിയിച്ചു.

കേന്ദ്രം ഉടന്‍ തന്നെ ഉപഗ്രഹ ഭൂചലന വിനിമയ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+