ഭൂചലനം: സ്കൂളിനുള്ളില്‍ 400 കൂട്ടികള്‍ കുടുങ്ങി
: ഭൂചലനം നടന്ന ഗുജറാത്തിലെ ല്‍ ഒരു സ്കൂള്‍ തകര്‍ന്ന് 400 കുട്ടികളെങ്കിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി ഭയക്കുന്നു.
ജനവരി 26 വെള്ളിയാഴ്ച റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാന്‍ സ്കൂളില്‍ കൂടിയ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ പി.പി. അഫ്ജയാണ് ജനവരി 27 ശനിയാഴ്ച ഈ വിവരം വെളിപ്പെടുത്തിയത്.
സ്കൂളിലെ ചടങ്ങിന് കുട്ടികളോടൊപ്പം എത്തിയ അധ്യാപകരും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.
അതേ സമയം ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലെ ഒരു സ്കൂള്‍ തകര്‍ന്ന് വീണ് അതിനുള്ളില്‍ കുടുങ്ങിപ്പോയ 39 വിദ്യാര്‍ത്ഥികളില്‍ 27 പേരുടെ മൃതദേഹം പുറത്തെടുത്തു. ആറ് പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.












Click it and Unblock the Notifications