മൗലവിയുടെ ജഡം: തിരച്ചില്‍ നിര്‍ത്തി
മലപ്പുറം: ചേകന്നൂര്‍ മൗലവിയുടെ ശരീരാവശിഷ്ടങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ സിബിഐ നിര്‍ത്തിവച്ചു.
ജനവരി 24 ബുധനാഴ്ചയും ജനവരി 25 വ്യാഴാഴ്ചയും ചുവന്നകുന്നില്‍ നടത്തിയ തിരച്ചില്‍ വിഫലമായതിനെ തുടര്‍ന്നാണ് തിരച്ചില്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.ചേകന്നൂര്‍ മൗലവി കേസില്‍ കഴിഞ്ഞയാഴ്ച അറസ്റിലായ സെയ്ഫുദ്ദീനില്‍ നിന്നുള്ള വിവരമനുസരിച്ചാണ് ചുവന്നകുന്നില്‍ തിരച്ചില്‍ നടത്തിയത്.
നേരത്തെ തിരച്ചില്‍ നടത്തിയ സ്ഥലത്തുനിന്നും അല്പം മാറിയാണ് സെയ്ഫുദ്ദീന്‍ കാണിച്ചു കൊടുത്ത സ്ഥലം.രണ്ടു ഘട്ടങ്ങളിലായി ചുവന്ന കുന്നിലെ 20 സെന്റിലധികം കുഴിച്ചു പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ല.മൗലവിയുടെതെന്ന് സംശയിക്കുന്ന ഒരു ചെരിപ്പ് കണ്ടെടുത്തിരുന്നെങ്കിലും അദ്ദേഹത്തിന്റേതാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.












Click it and Unblock the Notifications