രജിസ്ട്രഷേന്‍ നിയമം: രണ്ടാം കെട്ട് വ്യാപകം
കൊച്ചി: സംസ്ഥാനത്തെ രജിസ്ട്രാര്‍ ഓഫീസുകളില്‍ ദമ്പതിമാരുടെ രണ്ടാം കെട്ടുകള്‍ രജിസ്റര്‍ ചെയ്യുന്നത് വ്യാപകമാകുന്നു. ഹിന്ദു വിവാഹരജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി കര്‍ശനമായി പാലിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമായതാണ് രണ്ടാം കെട്ടിന് കാരണം.
വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം വിവാഹരജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കിയാല്‍ മതിയെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാകട്ടെ ഈ നിയമം കര്‍ശനമായി നടപ്പിലാക്കുകയാണ് . പഞ്ചായത്ത് ഡയറക്ടറും ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിയമം കര്‍ശനമാക്കിയതോടെ വിവാഹം സമയത്തിന് രജിസ്റര്‍ ചെയ്യാത്ത നേരത്തെ വിവാഹിതരായ പലരും വീണ്ടും വിവാഹിതരാവാന്‍ നിര്‍ബന്ധിതരാവുകയാണ്. രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ രണ്ടാം കെട്ടിനായി ദമ്പതിമാര്‍ എത്തുന്നത് പതിവായിരിക്കുന്നു. സാക്ഷികള്‍ക്കൊപ്പം മക്കളെയും കൊണ്ടാണ് പലരും എത്തുന്നത്. വിദേശത്തേക്ക് കുടുംബമായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മറ്റുമാണ് വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിയന്തിരാവശ്യമുള്ളത്.
ഒരു വിദേശയുവതിയെ വിവാഹം ചെയ്ത മലയാളി യുവാവിന് വിവാഹം രജിസ്റര്‍ ചെയ്യാന്‍ പഞ്ചായത്ത് സെക്രട്ടറി അനുമതി നല്‍കാതിരുന്ന കേസിലാണ് സെക്രട്ടറിക്ക് അനുകൂലമായി കോടതി വിധി പ്രഖ്യാപിച്ചത്. 15 ദിവസത്തിനകം വിവാഹം രജിസ്റര്‍ ചെയ്യാതിരുന്നതാണ് നിയമസാധുത ഇല്ലാതാക്കിയതെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഈ ഉത്തരവിനെ തുടര്‍ന്ന് നിയമം കര്‍ശനമായി പാലിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറും നിര്‍ദേശം നല്‍കി.
രണ്ടാം കെട്ടിന് മുഹൂര്‍ത്തം കുറിക്കുന്നവരും ആചാരങ്ങള്‍ പാലിക്കുന്നവരും കുറവല്ലെന്ന് രജിസ്ട്രാര്‍മാര്‍ പറയുന്നു. ബന്ധുക്കളെയും മറ്റും വിളിച്ച് ചെറിയൊരു ആഘോഷമായി തന്നെ വിവാഹം നടത്തുന്നവരുമുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തൃപ്പൂണിത്തുറ ശ്രീപൂര്‍ത്രയീശ്വര ക്ഷേത്രത്തിലും ഇത്തരമൊരു വിവാഹം അരങ്ങേറി. എട്ട് മാസം മുമ്പ് വിവാഹിതരായവരാണ് പ്രത്യേകം തീരുമാനിച്ച മുഹൂര്‍ത്തത്തില്‍ വീണ്ടും താലി ചാര്‍ത്തിയത്. പിന്നീട് വധൂവരന്മാര്‍ മുനിസിപ്പല്‍ രജിസ്ട്രാര്‍മാര്‍ക്ക് മുമ്പിലെത്തി. വിവാഹം രജിസ്റര്‍ ചെയ്തു. വീട്ടില്‍ ക്ഷണിക്കപ്പെട്ട ബന്ധുക്കള്‍ക്കായി സദ്യയും നടന്നു.
ജനനരജിസ്ട്രേഷനുകള്‍ക്ക് ഇത്തരം കടമ്പകളും കര്‍ശനവ്യവസ്ഥകളുമില്ല. 21 ദിവസം കഴിഞ്ഞ രജിസ്ട്രേഷനുകള്‍ ജില്ലാ രജിസ്ട്രാറുടെ അനുമതിയോടെ നിയമവിധേയമാക്കാം. അതേസമയം കോടതി ഇടപെടല്‍ മൂലം വിവാഹകാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും അധികൃതര്‍ തയ്യാറായില്ല. വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ രജിസ്റര്‍ ചെയ്യാത്തവര്‍ വീണ്ടും വിവാഹം ചെയ്യുക മാത്രമാണ് പോംവഴി.
സമുദായത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റിനും മറ്റുമായി വരുന്നവരെ പഞ്ചായത്ത് ഡയറക്ടറെ സമീപിച്ച് പ്രത്യേകാനുമതി വാങ്ങാന്‍ പറഞ്ഞയക്കുകയാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പതിവ്.












Click it and Unblock the Notifications