ഭൂകമ്പം: മരിച്ചവരില്‍ മലയാളി സൈനികനും
കൊച്ചി: ഗുജറാത്തിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. പെരുമ്പാവൂര്‍ സ്വദേശി കെ.പി മാത്യു (31) ആണ് മരിച്ചത്.
ഗുജറത്തിലെ ഗാന്ധിദാമില്‍ അതിര്‍ത്തി സുരക്ഷാ സേനയില്‍ എഎസ്ഐ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു കെ.പി.മാത്യു. കച്ചിലുള്ള ക്വാര്‍ട്ടേഴ്സിലായിരുന്നു ഭൂകമ്പത്തിന്റെ സമയത്ത് മാത്യു. ക്വാര്‍ട്ടേഴ്സ് തകര്‍ന്ന് സാരമായി പരിക്കേറ്റ മാത്യുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വെച്ച് മരിക്കുകയായിരുന്നു.
ക്വാര്‍ട്ടേഴ്സ് തകര്‍ന്നുവീണ് ഒമ്പത് സൈനികര്‍ കൂടി മരിച്ചതായാണ് അറിയുന്നത്.
രണ്ടു മാസം മുമ്പ് മാത്യു വീട്ടില്‍ വന്നിരിന്നു. ഒമ്പതു വര്‍ഷമായി അതിര്‍ത്തി സുരക്ഷാ സേനയില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.
അയ്മുറി കന്നപ്പിള്ളി വീട്ടില്‍ പരേതനായ പൈലിയുടെയും ഏല്യയുടെയും മകനാണ് മാത്യു. ജിന്‍സിയാണ് ഭാര്യ.












Click it and Unblock the Notifications