ഭൂകമ്പം: 12 മലയാളികള്‍ മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ ഭൂകമ്പത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 12 ആയി.ഏറ്റവും ഒടുവില്‍ സ്ഥിരീകരിച്ചത് ആലപ്പുഴ പട്ടണക്കാട് പഴങ്ങാട് വേലായുധന്‍കര്‍ത്തായുടെ മകള്‍ സതികുമാരിയുടെ മരണമാണ്.
പൈങ്ങുളം മുട്ടാട്ടുമല ജോയിയുള്‍പ്പെടെ ഏഴംഗ കുടംബം മരിച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു.അഹമ്മദാബാദിലെ ഫ്ലാറ്റ് തകര്‍ന്നാണ് ജോയിയും കുടുംബവും മരിച്ചത്.പത്തനംതിട്ട കുളക്കട കാക്കക്കുഴിത്തോട്ടത്തില്‍ കമലമ്മ,മകള്‍ സരസ്വതി,പൗത്രി മഞ്ജു എന്നിവരും മരിച്ചതായി ജനവരി 27 ശനിയാഴ്ച നാട്ടില്‍ വിവരം ലഭിച്ചു.പെരുമ്പാവൂരിലെ ഐമുറി കുന്നപ്പള്ളി പരേതനായ പൈലിയുടെ മകന്‍ കെ.പി.മാത്യുവാണ് ദുരന്തത്തില്‍ മരിച്ച മറ്റൊരാള്‍.ഗാന്ധിധാമില്‍ ബിഎസ്എഫ് ജവാനാണ് മാത്യു.ജോയിയുടെ കുടുംബത്തിലെ മൂന്നു പേരുടെ മൃതദേഹങ്ങള്‍ മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ.












Click it and Unblock the Notifications