ഭൂചലനം: കേരളം ഒരു കോടി നല്‍കും
തിരുവനന്തപുരം: ഭൂചലനം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ദുരിതാശ്വാസം നല്‍കാനായി കേരളം ഒരു കോടി രൂപ ഗുജറാത്ത് സര്‍ക്കാരിന് നല്‍കും.
കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥരുടെയും ഡോക്ടര്‍മാരുടെയും സംഘങ്ങളെ ഗുജറാത്തിലേക്ക് അയക്കാനും ജനവരി 27 ശനിയാഴ്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സാമൂഹ്യക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യനാരായണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘവും ഡോ.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘവും ജനവരി 28 ഞായറാഴ്ച ഗുജറാത്തിലേക്ക് തിരിക്കും.
സംഘം ഗുജറാത്തിലെത്തിയാല്‍ മാത്രമേ അഹമ്മദാബാദിലും കച്ചിലുമുള്ള മലയാളികളെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കുകയുള്ളൂ.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിച്ചു. ഭൂകമ്പം ഏറ്റവും ശക്തമായി അനുഭവപ്പെട്ട അഹമ്മദാബാദിലേക്കും കച്ചിലേക്കും ടെലിഫോണ്‍ വഴി ബന്ധപ്പെടാനുള്ള ശ്രമം പൂര്‍ണമായി വിജയിച്ചിട്ടില്ല.












Click it and Unblock the Notifications