ദൗത്യസേന ആദിവാസികളെ പീഡിപ്പിക്കുന്നു
പാലക്കാട്: വീരപ്പനെ പിടിക്കാന്‍ അട്ടപ്പാടിയിലെത്തിയ കര്‍ണാടക, തമിഴ്നാട് പൊലീസിന്റെ പ്രത്യേക ദൗത്യ സേന ആദിവാസികളെ പീഡിപ്പിച്ചതായി പരാതി.
വള്ളന്‍ ആദിവാസി വിഭാഗത്തില്‍പെട്ട എട്ട് പേരെ പ്രത്യേക ദൗത്യ സേന അറസ്റ് ചെയ്തിരുന്നു. വീരപ്പന് സഹായം നല്‍കുന്നുവെന്ന് ആരോപിച്ചാണ് ആദിവാസികളെ അറസ്റ് ചെയ്തത്. വനത്തില്‍ സഞ്ചരിക്കുമ്പോള്‍ ആയുധം കയ്യില്‍ വെച്ചെന്നും ഇവര്‍ക്കെതിരെ കേസുണ്ട്. ഇവര്‍ ഇപ്പോള്‍ കോയമ്പത്തൂരില്‍ ജയിലിലാണ്.
പ്രത്യേകദൗത്യ സേനയില്‍ പെട്ടവരുടെ മര്‍ദനമേറ്റ് രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വീരപ്പനു വേണ്ടിയുള്ള അന്വേഷണത്തിനിടയില്‍ ആദിവാസികളെ പീഡിപ്പിക്കുന്നത് നിര്‍ത്തലാക്കണമെന്ന് അട്ടപ്പാടി സാമൂഹ്യരക്ഷാ സമിതി ആവശ്യപ്പെട്ടു.












Click it and Unblock the Notifications