ചില നേതാക്കളുടെ പ്രസ്താവന ബാലിശം: രവി
ആലപ്പുഴ: മുഖ്യമന്ത്രിയാവാന്‍ യോഗ്യതയുള്ള നേതാക്കള്‍ പാര്‍ട്ടിയിലില്ല എന്ന പ്രതീതിയുണര്‍ത്തും വിധത്തിലാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവന പുറപ്പെടുവിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി.
ഇത്തരം പ്രസ്താവനകള്‍ ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ ജനവരി 27ശനിയാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശികപാര്‍ട്ടികളെ പോലെയാണ് കോണ്‍ഗ്രസിലെ ചില ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications