ഭൂചലനം: മരണസംഖ്യ 17000
അഹമദാബാദ്: ഗുജറാത്തിലെ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 17,000 കവിഞ്ഞു. പതിനായിരത്തോളം പേരെ കാണാതായി.
ഭൂചലനം തകര്‍ത്തെറിഞ്ഞ ഒരു പ്രേതഭൂമിയായിരിക്കുന്നു. കുറഞ്ഞത് 75,000 പേരെങ്കിലും തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഏറ്റവുമധികം മരണമുണ്ടായിട്ടുള്ളത് കച്ച് ജില്ലയിലാണ്. ഇവിടെ മരിച്ചവരുടെ എണ്ണം 10,000 കവിഞ്ഞിരിക്കുകയാണ്.
വൈദ്യുതിയും ടെലിഫോണും ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ലേക്കുള്ള റോഡുകളും തകര്‍ന്നിരിക്കുകയാണ്. വാര്‍ത്താവിനിമയം സാധാരണ നിലയിലാകാന്‍ രണ്ട് ദിവസമെങ്കിലും എടുക്കുമെന്ന് ടെലികോം അധികൃതര്‍ അറിയിച്ചു.
4,700 സൈനികരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസും വ്യോമസേനാ മേധാവി എ.വൈ.ടിപ്നിസും ല്‍ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ട്.
ഇന്ത്യന്‍ എയര്‍ലൈന്‍സും അലയന്‍സ് എയറും ദുരിതാശ്വാസ സാമഗ്രികള്‍ സൗജന്യമായി ഗുജറാത്തിലെത്തിക്കുന്നുണ്ട്. ചെന്നൈ, ബാംഗ്ളൂര്‍, ദില്ലി, മുംബൈ, ഹൗറ എന്നിവിടങ്ങളില്‍ നിന്നും അഞ്ച് പ്രത്യേക തീവണ്ടികള്‍ ലേക്ക് തിരിക്കുമെന്ന് റെയില്‍വെ മന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.












Click it and Unblock the Notifications