അഹമ്മദാബാദില്‍ വീണ്ടും ഭൂചലനം
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലും സൂറത്തിലും രാജസ്ഥാനിലെ ജയ്സാല്‍മീറിലും വീണ്ടും ഭൂചലനമുണ്ടായി.
ജനവരി 28 ഞായറാഴ്ച രാവിലെ ആറരയ്ക്കുണ്ടായ ഭൂചലനം ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനിന്നു. ഭൂചലനത്തിന്റെ കേന്ദ്രസ്ഥാനം നടുത്തുള്ള സ്ഥലമാണ്.
ഭൂചലനമുണ്ടായ ഉടന്‍ പരിഭ്രാന്തരായ ജനങ്ങള്‍ വീട് വിട്ട് തുറസായ സ്ഥലങ്ങളിലേക്ക് ഓടി. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റിപ്പബ്ലിക്ക് ദിനത്തിലുണ്ടായ ഭൂചലനത്തിന്റെ അനുരണനങ്ങള്‍ ഇനിയുമുണ്ടാവുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications