കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനം: മരണം 25000 കവിഞ്ഞു

  • By Staff
Google Oneindia Malayalam News

അഹമദാബാദ്: ഗുജറാത്തിലെ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം കാല്‍ലക്ഷം കവിഞ്ഞു.

ല്‍ ആറംഗ മലയാളി കുടുംബം മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. തിരുവല്ല സ്വദേശികളായ തോമസും കുടുംബാംഗങ്ങളുമാണ് ഫ്ലാറ്റ് തകര്‍ന്ന് വീണ് മരണമടഞ്ഞതായി വിവരം ലഭിച്ചിട്ടുള്ളത്.

റെയില്‍വെയില്‍ നിന്നും വിരമിച്ച തോമസ്, ഭാര്യ, മകന്‍ മകന്റെ ഭാര്യ, മറ്റ് രണ്ട് പേര്‍ എന്നിവരാണ് മരണമടഞ്ഞതായി വാര്‍ത്തയുള്ളത്. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ കല്ലുവെട്ടാംകുഴി വീട്ടില്‍ ജോര്‍ജ് വര്‍ഗീസിന്റെ ഭാര്യ അന്നമ്മ ജോര്‍ജ് (53) മരണമടഞ്ഞതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള കെപിടി ആശുപത്രിയിലെ മേട്രണ്‍ ആയി ജോലി ചെയ്യുകയായിരുന്നു അന്നമ്മ. ജനവരി 27 ശനിയാഴ്ച രാത്രിയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

ജനവരി 28 ഞായറാഴ്ച രാത്രി ല്‍ വീണ്ടും ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ നാല് വരെ രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇനിയും ഭൂചലനമുണ്ടാകുമെന്ന വാര്‍ത്തയെ തുടര്‍ന്ന് ജനങ്ങള്‍ തുറസായ സ്ഥലങ്ങളില്‍ കഴിയുകയാണ്. ഇടിഞ്ഞുവീഴാനിടയുള്ള കെട്ടിടങ്ങള്‍ക്ക് സമീപത്ത് നിന്നും മാറിനില്‍ക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ല്‍ മാത്രം അരലക്ഷത്തിലധികം പേര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ഇസ്രയേല്‍ ഒരു സംഘം വിദഗ്ധ ഡോക്ടര്‍മാരെയും നഴ്സുമാരെയും ഗുജറാത്തിലെ ഭൂചലന ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. ജോണ്‍ പോള്‍രണ്ടാമന്‍ മാര്‍പ്പാപ്പ ഇന്ത്യയിലെ ഭൂചലന ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. ലോകജനത ഒന്നടങ്കം ഇന്ത്യയെ സഹായിക്കണമെന്ന് പോപ്പ് അഭ്യര്‍ത്ഥിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X