ദുരിതാശ്വാസത്തിന് 500 കോടി
അഹമ്മദാബാദ്: ഭൂകമ്പത്തിനിരയായവര്‍ക്ക് ദുരിതാശ്വാസം എത്തിക്കുന്നതിനായി പ്രധാനമന്ത്രി വാജ്പേയി 500 കോടിയുടെ ദുരിതാശ്വാസഫണ്ട് പ്രഖ്യാപിച്ചു.
ഭൂചലനമുണ്ടായ ഭുജ്-കുച്ച് മേഖലയില്‍ ജനവരി 29 തിങ്കളാഴ്ച പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തി. മുതിര്‍ന്ന കേന്ദ്രമമന്ത്രിമാരും ഉദ്യോഗസ്ഥരും അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു.
ഒരു മണിക്കൂറിലേറെ വിമാനത്തില്‍ ഭൂകമ്പമുണ്ടായ സ്ഥലങ്ങള്‍ കണ്ടതിനു ശേഷം കാണ്ഡ്ലയില്‍ നിന്നും അഞ്ജാറിലേക്ക് 55 കിലോമീറ്റര്‍ അദ്ദേഹം റോഡ് മാര്‍ഗം സഞ്ചരിച്ച് ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങള്‍ നോക്കികണ്ടു.
ഭൂകമ്പം ഏറ്റവും ശക്തമായി ഉണ്ടായ കച്ചിലും അഹമ്മദാബാദിലും കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു ലക്ഷത്തോളം പേര്‍ കുരുങ്ങികിടക്കുകയാണെന്നാണ് കരുതുന്നത്.












Click it and Unblock the Notifications