Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂരില്‍ നേരിയ ഭൂചലനം

ബാംഗ്ലൂര്‍: നഗരത്തിന്റെ ചില പ്രദേശങ്ങളില്‍ ജനവരി 29 തിങ്കളാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു.

രാവിലെ എട്ട് മണിയോടെ അനുഭവപ്പെട്ട ഭൂചലനം 10 മുതല്‍ 20 സെക്കന്റ് വരെ നീണ്ടു നിന്നു. ബാംഗ്ലൂര്‍ നഗരത്തിന്റെ തെക്ക് ഭാഗത്ത് 12.4 ഡിഗ്രി അക്ഷാംശവും 77.3 ഡിഗ്രി രേഖാംശവും ചേരുന്നിടമാണ് ഭൂചലനത്തിന്റെ കേന്ദ്രസ്ഥാനമെന്ന് ഭാഭാ അറ്റോമിക്ക് റിസര്‍ച്ച് സെന്ററില്‍ നിന്നും അറിയിച്ചു.

തമിഴ്നാട്ടിലെ ധര്‍മ്മപുരിയ്ക്കടുത്താണ് ഭൂചലനത്തിന്റെ കേന്ദ്രസ്ഥാനമെന്ന് പിന്നീട് ഉപ്പലിലുള്ള നാഷണല്‍ ജ്യോഗ്രാഫിക് റിസര്‍ച്ച് സെന്റര്‍(എന്‍ജിആര്‍എസ്) അറിയിച്ചു.ധര്‍മ്മപുരിയില്‍ ഇടയ്ക്കിടെ ഇത്തരം ചെറിയ ഭൂചലനം പതിവുണ്ടെന്നും എന്‍ജിആര്‍എസ് വിദഗ്ധര്‍ പറഞ്ഞു.

റിക്ടര്‍ സ്കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി.അലമാരകളും സാധനസാമഗ്രികളും കുലുങ്ങിയതായി അനുഭവപ്പെട്ടുവെന്ന് നഗരത്തിലെ ജയ്നഗര്‍, ഇന്ദിരാനഗര്‍, ബിടിഎം തുടങ്ങിയ പ്രദേശങ്ങളില്‍ വസിക്കുന്നവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+