കോട്ടയത്ത് നേരിയ ഭൂചലനം
കോട്ടയം: കോട്ടയം ജില്ലയുടെ ചില ഭാഗങ്ങളില്‍ ജനവരി 28 ഞായറാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു.
പാലാ, ഈരാറ്റുപേട്ട, തുടങ്ങിയ പ്രദേശങ്ങളില്‍ പുലര്‍ച്ചെ നാല് മണിയോടെ ഒന്നിലധികം തവണ നേരിയ തോതില്‍ ഭൂചലനമുണ്ടായതായി സ്ഥലവാസികള്‍ പറയുന്നു. ഈരാറ്റുപേട്ടയിലുള്ള സിസ്മോഗ്രാഫില്‍ ഭൂചലനം 1.6 രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനമുണ്ടാകുമെന്ന് കിംവദന്തിയുണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കി. എറണാകുളം, കോട്ടയം, മാവേലിക്കര, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജനങ്ങള്‍ ഭയചകിതരായി വീടുകള്‍ക്ക് വെളിയില്‍ ഇറങ്ങിനിന്നു.
എന്നാല്‍ ഭൂചലനം മുന്‍കൂട്ടി പ്രവചിക്കാനാവാത്തതിനാല്‍ ഇത്തരം കിംവദന്തികളില്‍ പരിഭ്രാന്തരാകരുതെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ നിന്നും അറിയിച്ചു.












Click it and Unblock the Notifications