Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരപ്പന്‍ പൂയംകുട്ടിവനത്തിലെന്ന് സംശയം

ആലുവ: വീരപ്പന്‍ പൂയംകുട്ടി വനത്തിലുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ജനവരി 29 തിങ്കളാഴ്ച വനംവകുപ്പിന്റെ കമാന്റോ സ്ക്വാഡുകള്‍ കാടരിച്ചു പെറുക്കി.

ഇടുക്കി ജില്ലയിലെ 357 ചതുരശ്രകിലോമീറ്റര്‍ വിസ്താരമുള്ള പൂയംകുട്ടി വനത്തില്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.സത്യമംഗലം കാടുകളില്‍ പ്രത്യേക ദൗത്യസേന നടത്തുന്ന അതിശക്തമായ തിരച്ചില്‍ കാരണം വീരപ്പന്‍ പൂയംകുട്ടി വനമേഖലയിലേക്കു രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് കുട്ടമ്പുഴ ഫോറസ്റ് റേഞ്ച് ഓഫീസര്‍ പി.പി.ഷാഹുല്‍ ഹമീദ് പറഞ്ഞു.മലയാറ്റൂര്‍ ഫോറസ്റ ് ഡിവിഷന്റെ കീഴിലുള്ള 15 ഫോറസ്റ് സ്റേഷനുകളിലും കാവല്‍ ശക്തമാക്കിയിട്ടുണ്ടെന്നും ഷാഹുല്‍ ഹമീദ് പറഞ്ഞു.

വാഹനങ്ങള്‍ക്കു പോകാന്‍ പാകത്തിലുള്ള 10 കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡ് മാത്രമേ ഇവിടെയുള്ളൂ.ബാക്കിയുള്ളിടത്തെല്ലാം ഈറ്റവെട്ടുകാരുടെ സഹായത്തോടെ കാല്‍നടയായി പോയാണ് തിരച്ചില്‍ നടത്തിയത്.കോതമംഗലം സിഐ മാത്യു പോളിന്റെ നേതൃത്വത്തില്‍ ജനവരി 28 ഞായറാഴ്ചയും ഒരു സംഘം കാട്ടില്‍ തിരച്ചില്‍ നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+