വേലുച്ചാമി കൗണ്ടര്‍ പിടിയില്‍
പാലക്കാട്: കോയമ്പത്തൂര്‍ കേന്ദ്രമാക്കി സ്പിരിറ്റ് കടത്ത് നടത്തുന്ന വേലുച്ചാമി കൗണ്ടര്‍ വാളയാര്‍ പൊലീസിന്റെ പിടിയിലായി.
ജനവരി 28 ഞായറാഴ്ച രാത്രി തമിഴ്നാട്ടിലെ ഒരു ആശുപത്രിയില്‍ വച്ച് വാളയാര്‍ എസ്ഐ ശശിധരനും സംഘവും ചേര്‍ന്ന് പിടികൂടുകയായിരുന്നു.കേരളത്തില്‍ നടന്ന മദ്യദുരന്തവുമായും സംസ്ഥാനത്തെ വ്യാജസ്പിരിറ്റ് മാഫിയയുമായും വേലുച്ചാമി കൗണ്ടര്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നു. കൗണ്ടറുടെ സിനിമാ തിയേറ്ററില്‍ നിന്നും തോട്ടത്തില്‍ നിന്നും നിരവധി ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയിരുന്നു.
വേലുച്ചാമി കൗണ്ടറുടെ സ്പിരിറ്റ് കടത്തിന്റെ മുഖ്യ ആസൂത്രകനായ മകന്‍ സമ്പത്ത് കുമാറിനെ പൊലീസ് ഏതാനും നാള്‍ മുമ്പ് പിടികൂടിയിരുന്നു.












Click it and Unblock the Notifications