ഭൂജില്‍ അനുരണനങ്ങള്‍ തുടരുന്നു
ദില്ലി: ജനവരി 26ന്റെ ഭൂകമ്പം തകര്‍ത്ത ഗുജറാത്തിലെ ഭുജില്‍ ഭൂകമ്പത്തിന്റെ അനുരണനങ്ങള്‍ തുടരുന്നു. അവിടെ ശേഷിക്കുന്ന ജനങ്ങളെ ഭീതിയലാഴ്ത്തി ജനവരി 29 തിങ്കളാഴ്ച രാത്രിയും ചൊവാഴ്ച രാവിലെയും ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.
റിക്ടര്‍ സ്കെയിലില്‍ 3.3 മുതല്‍ 4.5 വരെ രേഖപ്പെടുത്തിയ ആറ് അനുരണനങ്ങളാണ് ഭുജ് മേഖലയില്‍ അനുഭവപ്പെട്ടത്. ഭുജിന്റെ 50 മുതല്‍ 100 കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ അനുരണനങ്ങള്‍ അനുഭവപ്പെട്ടത്. ഇന്ത്യന്‍ ഭൗമനിരീക്ഷണ വകുപ്പ് ദില്ലിയില്‍ അറിയച്ചതാണ് ഇക്കാര്യം.
റിക്ടര്‍ സ്കെയിലില്‍ മൂന്നില്‍ കൂടുതല്‍ രേഖപ്പെടുത്തിയ 100ലധികം അനുരണനങ്ങള്‍ ഇവിടെ ജനവരി 26നു ശേഷം ഉണ്ടായിട്ടുണ്ട്. മൂന്നില്‍ താഴെ രേഖപ്പെടുത്തിയ അനുരണനങ്ങള്‍ 300ഓളം വരും.












Click it and Unblock the Notifications