Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂകമ്പം:1,350 കോടിയുടെ ലോകബാങ്ക് സഹായം

വാഷിംഗ്ടണ്‍: ഭൂകമ്പം നാശം വിതച്ച ഗുജറാത്തിന് ലോകബാങ്ക് 30 കോടി ഡോളറിന്റെ (ഏകദേശം 1,350 കോടി രൂപ) സഹായധനം അനുവദിച്ചു. ജനവരി 29 തിങ്കളാഴ്ച കേന്ദ്ര ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ നല്‍കിയ അഭ്യര്‍ത്ഥനയിന്മേലാണ് ലോകബാങ്ക് ഈ തുക അനുവദിച്ചത്.

സഹായധനം രണ്ടു ഘട്ടമായാണ് നല്‍കുക. ഇതില്‍ ആദ്യത്തേതാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. അടിയന്തിര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് ഈ തുക . ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണ് രണ്ടാമത്തെ ഗഡു . ആറ് മാസത്തിനുള്ളില്‍ ഈ തുക അനുവദിക്കും. ഗുജറാത്ത് സര്‍ക്കാരും ലോകബാങ്കും തമ്മിലാണ് ഈ കരാര്‍.

കൂടാതെ ഇന്ത്യാസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം ബാങ്കിന്റെ ഒരു സമിതി ഉടന്‍ തന്നെ ഗുജറാത്ത് സന്ദര്‍ശിച്ച് വേറെ എന്തൊക്കെയാണ് ആവശ്യം എന്ന് തിട്ടപ്പെടുത്തും. ദുരന്തത്തിന് ഇരയായ ജനങ്ങളെയും സര്‍ക്കാരിനെയും ലോകബാങ്ക് പ്രസിഡണ്ട് ജെയിംസ് ഡി. വോള്‍ഫന്‍സണ്‍ തന്റെ അനുശോചനം അറിയിച്ചു.

ഇതിനു പുറമെ ഇറ്റലി 25ലക്ഷം അമേരിക്കന്‍ ഡോളറിന്റെ (ഏകദേശം 11.25 കോടി രൂപ) സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ജനവരി 29 തിങ്കളാഴ്ച ദില്ലിയില്‍ എത്തിയ ഇറ്റാലിയന്‍ എംബസിയിലെ അംഗങ്ങളാണ് ഈ വിവരം അറിയിച്ചത്. ഇതു കൂടാതെ ജനററേറ്റര്‍, ടെന്റ്, പുതപ്പ്, വെള്ളം ശുദ്ധീകരിക്കാനുള്ള യന്ത്രം തുടങ്ങിയ സജ്ജീകരണങ്ങളുമായുള്ള ഇറ്റാലിയന്‍ സംഘം രണ്ടു ദിവസത്തിനുള്ളില്‍ ഭുജിലെത്തുമെന്നും എംബസി വാര്‍ത്താകുറിപ്പ് അറിയിച്ചു.

അയല്‍ രാജ്യമായ പാകിസ്ഥാനും ഗുജറാത്തിലേക്ക് ടെന്റുകളും പുതപ്പുകളും അയച്ചിട്ടുണ്ട്. ഇത്തരം വസ്തുക്കളുമായി ജനവരി 30 ചൊവാഴ്ച രാവിലെ ഒരു വിമാനം അഹമ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 200 ടെന്റുകളും 2,500 പുതപ്പുകളുമാണ് വിമാനത്തിലുള്ളത്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഇതുപോലുള്ള രണ്ടു വിമാനങ്ങള്‍ കൂടി പാകിസ്ഥാന്‍ അയക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+