Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂകമ്പമേഖലയില്‍ പകര്‍ച്ചവ്യാധിയുണ്ടായേക്കും

ഭുജ്: ആയിരക്കണക്കിന് മൃതദേഹങ്ങള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ ഭൂചലനമുണ്ടായ ഗുജറാത്തിലെ ഭുജ് അഹമ്മദാബാദ് മേഖലയില്‍ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുമെന്ന് ഭയപ്പെടുന്നു.

ജനവരി 26 വെള്ളിയാഴ്ച നടന്ന ദുരന്തത്തിനു ശേഷം നാലു ദിവസം കഴിഞ്ഞിട്ടും ഒട്ടേറെ പേരെ ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുക്കാനുണ്ട്. മൃതദേഹങ്ങള്‍ അഴുകാന്‍ തുടങ്ങിയതാണ് പകര്‍ച്ചവ്യാധി ഉണ്ടാകുമെന്ന് ഭയപ്പെടാന്‍ കാരണം. കുടുങ്ങിക്കിടക്കുന്ന ഈ ശരീരങ്ങളുടെ അടുത്തേക്ക് എത്തിപ്പെടാനുള്ള രക്ഷാപ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ വളരെ സാവധാനത്തിലേ ലക്ഷ്യത്തിലെത്തുന്നുള്ളൂ.

എന്നാല്‍ വിദേശങ്ങളില്‍ നിന്നുള്ള രക്ഷാസംഘങ്ങള്‍ കൂടി എത്തിച്ചേര്‍ന്നതോടെ ജനവരി 30 ചൊവാഴ്ച രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമായി നടക്കുന്നുണ്ട്. ബ്രിട്ടന്‍, ജര്‍മ്മനി, ഇസ്രായേല്‍, തുര്‍ക്കി, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ ഇതിനകം തന്നെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

24 മണിക്കൂര്‍ കൊണ്ട് ഒരാശുപത്രിയുടെ സജ്ജീകരണങ്ങള്‍ ഒരുക്കാവുന്ന സംവിധാനം ഇസ്രായേലി സംഘത്തിനുണ്ട്. ജനവരി 31 ബുധനാഴ്ചയോടെ 150 പേരടങ്ങുന്ന ഈ മെഡിക്കല്‍ സംഘം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്ന് കരുതുന്നു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ഞരക്കങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുന്ന യന്ത്രസംവിധാനങ്ങളുമായാണ് റഷ്യന്‍ സംഘം എത്തിയിട്ടുള്ളത്. ഒറ്റ ദിവസം കൊണ്ട് ആറു കുട്ടികളെ രക്ഷിക്കാന്‍ ഈ സംഘത്തിന് സാധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+