മരണസംഖ്യ ഒരു ലക്ഷമായി: മന്ത്രി
അഹമദാബാദ്: ഗുജറാത്തിലെ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം വരുമെന്ന് പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്.
ജനവരി 29 തിങ്കളാഴ്ച ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് മരിച്ചവരുടെ എണ്ണം ഒരു ലക്ഷമാകാനാടിയുണ്ടെന്ന് ഫെര്‍ണാണ്ടസ് പറഞ്ഞത്. അരലക്ഷം പേരെങ്കിലും മണ്ണിനടിയില്‍ പെട്ടിട്ടുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
ജനവരി 29 തിങ്കളാഴ്ച അഹമദാബാദിലും ലും വീണ്ടു ഭൂചലനങ്ങളുണ്ടായി. ഇവ താരതമ്യേന ശക്തി കുറഞ്ഞതായിരുന്നെങ്കിലും ജനങ്ങള്‍ കൂട്ടത്തോടെ വാസസ്ഥലം വിടുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ പോലും ഏത് നിമിഷവും ഇനിയുമൊരു ഭൂചലനമുണ്ടാകുമെന്ന ഭീതിയിലാണ്.
തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ അവശേഷിക്കുന്നവരെ രക്ഷിക്കാനുള്ള തീവ്രശ്രമം നടക്കുകയാണ്. കുടിവെള്ളവും വൈദ്യുതിയും ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനങ്ങല്‍ മന്ദഗതിയിലാക്കിയിരിക്കുകയാണ്. ജനവരി 29 തിങ്കളാഴ്ച പ്രധാനമന്ത്രി വാജ്പേയി ഭൂകമ്പ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.












Click it and Unblock the Notifications