കാതോലിക്കാ ബാവയുടെ ജന്മദിനം ആഘോഷിച്ചു
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യുസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ജന്മദിനം ജനവരി 30 ചൊവാഴ്ച ആഘോഷിച്ചു.
തിങ്കളാഴ്ച അദേഹത്തിന് 86 വയസ് തികഞ്ഞു. ജന്മദിനത്തില്‍ അദ്ദേഹം മദ്യവിരുദ്ധ ജനകീയമുന്നണിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.
കാതോലിക്കാ ബാവയുടെ ജന്മദിനത്തോടനുബന്ധിച്ച് കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന പള്ളിയില്‍ രാവിലെ ഏഴരയ്ക്ക് പ്രത്യേക സ്തോത്ര പ്രാര്‍ത്ഥന നടന്നു. ജന്മദിനത്തില്‍ എല്ലാ പള്ളികളിലും കുര്‍ബാനയോടൊപ്പം സ്ത്രോത്ര പ്രാര്‍ത്ഥന നടത്തണമെന്ന് ശ്രേഷ്ഠ നിയുക്ത കാതോലിക്കാ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ കല്‍പ്പന പുറപ്പെടുവിച്ചിരുന്നു.












Click it and Unblock the Notifications