വിദേശ ഇന്ത്യക്കാരെ സെന്‍സസില്‍ ചേര്‍ക്കണം
കോഴിക്കോട്: വിദേശ ഇന്ത്യക്കാരെ സെന്‍സസില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രവാസി മലയാളി കൗണ്‍സില്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
സെന്‍സസില്‍ നിന്നും മറുനാടന്‍ ഇന്ത്യക്കാരെ ഒഴിവാക്കുന്നതില്‍ ജനവരി 29 തിങ്കളാഴ്ച കോഴിക്കോട് ചേര്‍ന്ന കൗണ്‍സിലിന്റെ ജില്ലാ പ്രവര്‍ത്തക സമിതി യോഗം പ്രതിഷേധിച്ചു .
ജില്ലാ പ്രസിഡന്റ് പി.എന്‍.സുബൈര്‍ അധ്യക്ഷത വഹിച്ചു. എം.ടി.റംല , കെ.ടി.എം.കോയ, പവിത്രന്‍ വെള്ളയില്‍, രാജന്‍ മുല്ലശ്ശേരി, ടി.കെ.മുഹമ്മദ്, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ചന്ദ്രന്‍ നന്മണ്ട സ്വാഗതം പറഞ്ഞു.












Click it and Unblock the Notifications