ഭൂചലനം: ആലുവ സ്വദേശിനി മരിച്ചു
കൊച്ചി: ആലുവയ്ക്കടുത്ത് അശോകപുരം കോളനിപ്പടിയില്‍ തൈപ്പറമ്പില്‍ ശശിയുടെ മകള്‍ മിനി മനോജ് (25) ഗുജറാത്തിലെ ഭൂചലനത്തില്‍ മരണമടഞ്ഞതായി നാട്ടില്‍ വിവരം ലഭിച്ചു.
ഗുജറാത്ത് സ്വദേശിയായ മനോജിന്റെ ഭാര്യയാണ് മിനി. മനോജിന്റെ അമ്മ വിമലയും അപകടത്തില്‍ മരിച്ചു. മക്കളായ കാവിന, ദിവ്യ എന്നിവര്‍ക്ക് പരിക്കേറ്റതായും ജനവരി 29 തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചിട്ടുണ്ട്.
ഗാന്ധിധാമില്‍ ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് തകര്‍ന്നാണ് അപകടമുണ്ടായത്. കണ്ട്ലയില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു മിനി. ഗാന്ധിധാമില്‍ ബേക്കറി നടത്തുകയാണ് മനോജ്. അഞ്ച് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്.












Click it and Unblock the Notifications