Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥലം മരവിപ്പിക്കലിനെതിരെ നാട്ടുകാര്‍

കൊച്ചി: നാലുവരിപ്പാതയായി വികസിപ്പിച്ച കൊച്ചി ബൈപാസിന്റെ ഇരുവശവുമുള്ള സ്ഥലം മരവിപ്പിക്കാനുള്ള വിശാലകൊച്ചി വികസന അതോറിറ്റിയുടെ നീക്കം വിവാദമാകുന്നു.

ഭൂമി മരവിപ്പിക്കല്‍ ഭീഷണിയെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.ഹഡ്കോ കുടിവെള്ള പദ്ധതിക്ക് പൈപ്പ് ലൈന്‍ ഇടുന്നതിനായി നിരവധി കുടുംബങ്ങളെ തൃക്കാക്കര,ഇടപ്പള്ളി മേഖലയില്‍ നിന്നും കുടിയിറക്കിയതിനു പിന്നാലെയാണ് നൂറുകണക്കിന് കുടുംബങ്ങളെ വീണ്ടും പരിഭ്രാന്തിയിലാഴ്ത്തുന്ന വിജ്ഞാപനവുമായി ജിസിഡിഎ രംഗത്തെത്തിയിരിക്കുന്നത്.

കണയന്നൂര്‍ താലൂക്കില്‍ ഇടപ്പള്ളി തെക്ക്,വടക്ക് വില്ലേജുകളില്‍ പെട്ട സ്ഥലമാണ് ജിസിഡിഎ വികസനത്തിനെന്ന പേരില്‍ മരവിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്.ബൈപ്പാസിനും നാലുവരിപ്പാതയ്ക്കുമായി വന്‍തോതില്‍ സ്ഥലം വിട്ടുകൊടുത്ത് വളരെ കുറച്ച് ഭൂമി മാത്രം കൈവശമുള്ളവരാണ് ഇപ്പോള്‍ മരവിപ്പിക്കല്‍ ഭീഷണി നേരിടുന്നവരിലധികവും.ജനവരി 16ന് രണ്ട് ദിനപത്രങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട ജിസിഡിഎയുടെ വിജ്ഞാപനം സ്ഥലവാസികളില്‍ പലരും ഇനിയും അറിഞ്ഞിട്ടില്ല.

വിജ്ഞാപനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള സര്‍വെ നമ്പറുകളിലുള്ള ഭൂമിയില്‍ ജിസിഡിഎയുടെ അനുമതി കൂടാതെ കെട്ടിടം നിര്‍മ്മിക്കുകയോ ക്രയവിക്രയം നടത്തുകയോ പാടില്ലെന്ന് വിജ്ഞാപനത്തില്‍ മുന്നറിയിപ്പുണ്ട്. ബൈപാസ് പാര്‍ട്ട് ഒന്ന് വിശദ നഗര സംവിധാന പദ്ധതിയില്‍ ഇടപ്പള്ളി വടക്ക് ,തെക്ക് വില്ലേജുകളില്‍ 1, 2, 3, 4, 15, 16, 17,18, 19, 43, 44 തെക്ക് വില്ലേജില്‍ 124, 125, 140, 141, 142, 145, 146, 147, 153, 154, 156, 157 എന്നീ സര്‍വേ നമ്പറുകളില്‍ പെട്ട ഭൂമിയാണ് ഭാഗികമായി പാര്‍ട്ട് ഒന്ന് പദ്ധതിക്കായി കണ്ടുവച്ചിട്ടുള്ളത്.

ഇടപ്പള്ളി തെക്ക് വില്ലേജിലെ വിവിധ സര്‍വെ നമ്പറുകളിലുള്ള ഭൂമിയാണ് ഭാഗികമായി എന്‍എച്ച് ബൈപാസ് വിശദ നഗര സംവിധാന പദ്ധതി പാര്‍ട്ട് രണ്ടിനായി കണ്ടെത്തിയിരിക്കുന്നും വിജ്ഞാപനത്തില്‍ പറയുന്നു.തെക്ക് വില്ലേജിലെ 38,41,42,43,61,62,63,74,75,76,85,86,87,93,94,95,126,127,128,129 എന്നീ സര്‍വെ നമ്പറുകളാണ് ഭാഗികമായി പദ്ധതിയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+