പള്ളിയില്‍ കയറുന്നതിന് മെത്രാന്മാര്‍ക്ക് വിലക്ക്
പാലാ: പുതിയതായി വാഴിച്ച മെത്രാന്മാരും കാതോലിക്കയും കണ്ടനാട് ഭദ്രാസന പള്ളിയില്‍ കയറുന്നതിനെ കോടതി വിലക്കി.
അന്ത്യോക്യാ പാത്രിയര്‍ക്കീസ് പുതിയതായി വാഴിച്ച മാത്യുസ് മാര്‍ ഇവാനിയോസ്, മാര്‍ക്കോസ് മാര്‍ കുറിലോസ് എന്നീ മെത്രാന്മാരെയും പുത്തന്‍കുരിശ് യോഗം നിയുക്ത ശ്രേഷ്ഠ കാതോലിക്കയായി തിരഞ്ഞെടുത്ത തോമസ് മാര്‍ ദിവന്നാസ്യോസിനെയും കണ്ടനാട് ഭദ്രാസനയ്ക്ക് കീഴിലുള്ള പള്ളികളില്‍ പ്രവേശിപ്പിക്കുന്നത് തടഞ്ഞുകൊണ്ടാണ് പാലാ മുന്‍സിഫ് കോടതിയുടെ ഉത്തരവ്.
ഭദ്രാസനയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ കയറുന്നതില്‍ നിന്നും ഇവരെ വിലക്കിയിട്ടുണ്ട്. ജനവരി 29 തിങ്കളാഴ്്്ച പാലാ മുന്‍സിഫ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പുതുവേലി സെന്റ് ജോണ്‍സ് പള്ളി ഇടവകയില്‍ പുളിമൂട്ടില്‍ മാത്യു ജോണ്‍ കമുകുംപിള്ളില്‍, ജെ.ഐ.ഐസക് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.












Click it and Unblock the Notifications