വസ്ത്രങ്ങളും മരുന്നുകളും എത്തിക്കും
കൊച്ചി: ഗുജറാത്തിലെ ഭൂകമ്പത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും വൈസ്മെന്‍ ഇന്റര്‍നാഷണലും സംയുക്തമായി വസ്ത്രങ്ങളും മരുന്നുകളും എത്തിച്ചുകൊടുക്കും. ജനങ്ങളുടെ സഹകരണത്തോടെയാണ് മരുന്നുകളും വസ്ത്രങ്ങളും ശേഖരിക്കുക.
കൊച്ചി കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ വസ്ത്രങ്ങളും മരുന്നുകളും അടുത്തുള്ള പബ്ലിക് ലൈബ്രറികളില്‍ ഏല്പിക്കണമെന്ന് ഐഎംഎ (കൊച്ചി) സെക്രട്ടറി വിനോദ് ബി. നായര്‍ അഭ്യാര്‍ഥിച്ചു. ലൈബ്രറി പ്രവര്‍ത്തകര്‍ വിവരമറിയിയിക്കുന്നതനുസരിച്ച് വാഹനങ്ങളിലെത്തി സന്നദ്ധപ്രവര്‍ത്തകര്‍ ഇവ ശേഖരിക്കും. ഓരോ ദിവസവും ശേഖരിക്കുന്ന മരുന്നുകളും വസ്ത്രങ്ങളും അന്നന്ന് തന്നെ വിമാനമാര്‍ഗം ഗുജറാത്തില്‍ എത്തിക്കും. ഇന്ത്യന്‍ എയര്‍ലൈന്‍സും ജെറ്റ് എയര്‍വേസും ഈ സംരംഭവുമായി സഹകരിക്കുന്നുണ്ട്.
എറണാകുളം മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭൂകമ്പ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സമാഹരിച്ച് നല്‍കാന്‍ തീരുമാനിച്ചു. ആദ്യഗഡുവായി ഒരു ലക്ഷം രൂപ നല്‍കും. മര്‍ച്ചെന്റസ് യൂണിയനില്‍ അംഗങ്ങളായ വ്യാപാരികള്‍ ഫണ്ടിലേക്ക് എത്രയും വേഗം സംഭാവനകളെത്തിക്കണമെന്ന് ഭാരവാഹികളായ ആര്‍.രാമമൂര്‍ത്തി, വി.ബാലകൃഷ്ണന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications