സിപിഎം വിമതര്‍ വാരിക തുടങ്ങി
കൊച്ചി: സിപിഎമ്മിലെ വിമതര്‍ നവകേരളം എന്ന പേരില്‍ വാരിക പുറത്തിറക്കി. വളരെ നാളുകളായി പുറത്തിറക്കുമെന്ന് കേട്ടിരുന്ന വാരിക ജനവരി 28 ഞായറാഴ്ചയാണ് പുറത്തിറക്കിയത്.
ഈയിടെ പുരോഗമന കലാസാഹിത്യസംഘത്തിന്റെ പ്രസിഡന്റ് സ്ഥാനം രാജിവച്ച എം.എന്‍.വിജയന്‍ കമലാ സുരയ്യക്ക് വാരികയുടെ പ്രതി നല്‍കിക്കൊണ്ടാണ് പ്രകാശന ചടങ്ങ് നിര്‍വഹിച്ചത്.
നവകേരളത്തിന്റെ ആദ്യ മുഖപ്രസംഗത്തില്‍ തന്നെ സിപിഎമ്മിന് നേരെ വിമര്‍ശനമുണ്ട്. എം.എ.ബേബിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനമുന്നേറ്റയാത്രയെ മുഖപ്രസംഗത്തില്‍ കണക്കറ്റ് വിമര്‍ശിക്കുന്നു. സിഐടിയുവില്‍ നിന്നും പുറത്താക്കപ്പെട്ട വി.ബി.ചെറിയാന്‍ തൊഴിലാളി പ്രസ്ഥാനത്തിന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളുടെ അപദാനവും കടിഞ്ഞൂല്‍ പ്രതിയിലുണ്ട്. എം.കെ.സാനുവാണ് നവകേരളത്തിന്റെ എഡിറ്റര്‍.
കൊച്ചി മേയര്‍ സി.എം.ദിനേശ്മണിയെ പ്രകാശന ചടങ്ങിന് ക്ഷണിച്ചിരുന്നെങ്കിലും മേയര്‍ എത്തിയില്ല. ജസ്റിസ് കെ.കെ.നരേന്ദ്രന്‍, കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ബാബു ജോസഫ്, പത്രപ്രവര്‍ത്തകന്‍ കെ.എം.റോയ്, അഡ്വ.ബാലഗംഗാധരമേനോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications