ഭുജില്‍ വീണ്ടും അനുരണനങ്ങള്‍
ദില്ലി: ജനവരി 26 വെള്ളിയാഴ്ച ഭൂചലനം നാശം വിതച്ച ഗുജറാത്തിലെ ല്‍ അനുരണങ്ങള്‍ അവസാനിക്കുന്നില്ല. ജനവരി 30 ചൊവാഴ്ച രാത്രിയും 31 ബുധനാഴ്ച പുലര്‍ച്ചെയും ഇവിടെ വീണ്ടും അനുരണനങ്ങള്‍ ഉണ്ടായി.
റിക്ടര്‍ സ്കെയിലില്‍ 3.3 മുതല്‍ 4.7 വരെ രേഖപ്പെടുത്തിയ അഞ്ച് അനുരണനങ്ങളാണ് ല്‍ അനുഭവപ്പെട്ടത്. ചൊവാഴ്ച രാത്രി 11.04, 11.50 ബുധനാഴ്ച പുലര്‍ച്ചെ 2.59, രാവിലെ 7.26, 8.00 മണി എന്നീ സമയങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ജനവരി 26നുണ്ടായ ശക്തമായ ഭുചലനത്തിനു ശേഷം 110ഓളം അനുരണനങ്ങള്‍ ലുണ്ടായതായി ഇന്ത്യന്‍ ഭൗമനിരീക്ഷണ കേന്ദ്രം വക്താക്കള്‍ ദില്ലിയില്‍ അറിയിച്ചു.












Click it and Unblock the Notifications