ഹിന്ദുജമാരുടെ ഹര്‍ജിയില്‍ വ്യാഴാഴ്ച വിധി
ദില്ലി: ബോഫോഴ്സ് കോഴക്കേസില്‍ പ്രതികളായ ഹിന്ദുജ സഹോദരന്മാര്‍ ലണ്ടനിലേക്കു മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ പ്രത്യേക കോടതി ഫിബ്രവരി ഒന്ന് വ്യാഴാഴ്ച വിധി പറയും.
രാജ്യം വിട്ടു പോകാനനുവദിച്ചാല്‍ ഹിന്ദുജമാര്‍ തിരിച്ചു വരാനിടയില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.ഹിന്ദുജ സഹോദരന്മാരുടെയും സിബിഐയുടെയും വാദങ്ങള്‍ പ്രത്യേക ജഡ്ജി അജിത് ഭരിഹോക്ക് കേട്ടുകഴിഞ്ഞു.
ബ്രിട്ടീഷ് പൗരത്വമുള്ളതിനാല്‍ ഇന്ത്യ വിട്ടുപോകാന്‍ ഇവരെ അനുവദിച്ചാല്‍ പിന്നെ മടങ്ങി വരാന്‍ സാധ്യതയില്ലെന്നാണ് സിബിഐ അഭിഭാഷകന്‍ എന്‍.നടരാജന്‍ കോടതിയെ അറിയിച്ചത്.












Click it and Unblock the Notifications