മരണം ലക്ഷം കവിയില്ലെന്ന് പ്രധാനമന്ത്രി
ലക്നോ: ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിയാനിടയില്ലെന്ന് പ്രധാനമന്ത്രി വാജ്പേയി.
ഗുജറാത്തിലെ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു വാജ്പേയി.ഈയവസരത്തില്‍ മരണസംഖ്യ കൃത്യമായി കണക്കാക്കാനാവില്ലെന്ന് ജനവരി 30 ചൊവാഴ്ചവാര്‍ത്താലേഖകരോട് സംസാരിക്കവെ വാജ്പേയി പറഞ്ഞു.
മരണസംഖ്യ ഒരു ലക്ഷം കടക്കുമെന്ന് ഫെര്‍ണാണ്ടസ് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications