ഒരു ലക്ഷം പേര്‍ മരിച്ചിട്ടില്ലെന്ന് റെഡ്ക്രോസ്
അഹമ്മദാബാദ്: ഗുജറാത്തിലെ ഭുജിലുണ്ടായ ഭൂകമ്പത്തില്‍ ഒരു ലക്ഷം പേര്‍ മരണമടഞ്ഞുവെന്ന പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ പ്രസ്താവന യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന് റെഡ്ക്രോസ്.
ഭൂകമ്പത്തില്‍ 50,000 പേര്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നതെന്ന് റെഡ്ക്രോസ് വക്താവ് ബോബ് മക്െരൊ അറിയിച്ചു.
ഇതുവരെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുകിട്ടിയ കണക്കുകള്‍ വെച്ചുനോക്കിയാല്‍ 50,000 പേരുടെ മരണമാണ് യാഥാര്‍ത്ഥ്യത്തോട് കൂടുതല്‍ പൊരുത്തപ്പെടുന്നതെന്ന് സ്റാര്‍ ന്യൂസിനനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.ഒരു ലക്ഷം എന്ന മരണസംഖ്യ ഒരു വിധത്തിലും യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications