കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ടി.ജോണ്‍ രാജിവച്ചു

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: കര്‍ണാടക മന്ത്രിസഭയിലെ മലയാളിയായ മന്ത്രി ടി.ജോണ്‍ രാജി വച്ചു. ഗുജറാത്തില്‍ ഭൂചലനമുണ്ടായത് ന്യൂനപക്ഷപീഡനം മൂലമാണെന്ന മന്ത്രിയുടെ പ്രസ്താവനയുടെ വെളിച്ചത്തില്‍ മുഖ്യമന്ത്രി എസ്.എം.കൃഷ്ണ വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇദ്ദേഹം രാജി നല്കിയത്.

ജനവരി 31 ബുധനാഴ്ച കര്‍ണാടക വ്യോമയാന മന്ത്രിയായ ജോണിനെ വിളിച്ച് വരുത്തി മുഖ്യമന്ത്രി എസ്.എം.കൃഷ്ണ വിശദീകരണം ആവശ്യപ്പെടുകയും മന്ത്രി രാജി നല്‍കുകയുമായിരുന്നു.

ജനവരി 30 ചൊവാഴ്ച ഒരു ക്രിസ്ത്യന്‍ സംഘടനയുടെ സമ്മേളനത്തില്‍ സംസാരിക്കവെ ഗുജറാത്തില്‍ ക്രിസ്തീയര്‍ക്കും പള്ളികള്‍ക്കും നേരെ നടന്ന ആക്രമണത്തിന് ദൈവം നല്‍കിയ ശിക്ഷയാണ് ഭൂചലനമെന്ന് ജോണ്‍ പറഞ്ഞിരുന്നു. ജോണിന്റെ പ്രസംഗം ഇ ടിവി സംപ്രേഷണം ചെയ്യുകയും ചെയ്തു.

വര്‍ഗീയ വികാരം ഇളക്കിവിട്ടതിന് മന്ത്രിയെ പുറത്താക്കി ക്രിമിനല്‍ നടപടിയെടുക്കണമെന്ന് ബിജെപി കര്‍ണാടക ഘടകം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X