പീഡനം: ജുഡീഷ്യല്‍ അന്വേഷണം നടത്തും
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വനിതാ ഹോസ്റലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍വകലാശാല സിന്റിക്കേറ്റിന്റെ പ്രത്യേക യോഗം തീരുമാനിച്ചു.
ഹോസ്റലിലെ വിദ്യാര്‍ഥിനികളെ മേട്രണ്‍ അനാശാസ്യ പ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചുവെന്ന പരാതിയെ കുറിച്ച് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്ന അഭിഭാഷക കമ്മിഷനെ പിന്‍വലിക്കാനും ജനവരി 31 ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
അന്വേഷണത്തിന് ഹൈക്കോതിയിലെ സിറ്റിംഗ് ജഡ്ജിയെയോ റിട്ടയേഡ് ജഡ്ജിയെയോ നിയോഗിക്കാനാണ് തീരുമാനം. ജഡ്ജിയെ കണ്ടെത്തുന്നതിന് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍വകലാശാലയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്. കാമ്പസില്‍ പൊലീസ് ഔട്ട് പോസ്റ് സ്ഥാപിക്കും. വനിതാ ഹോസ്റലുകളില്‍ പിഴവില്ലാത്ത സെക്യൂരിറ്റി സംവിധാനവും ഏര്‍പ്പെടുത്തും.
സര്‍വകലാശാലയ്ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട 11 കോടി രൂപയുടെ ഗ്രാന്റ് ഉടനെ അനുവദിക്കണമെന്ന് സിന്റിക്കേറ്റ് ആവശ്യപ്പെട്ടു. സര്‍വകലാശാലയില്‍ സാമ്പത്തിക അച്ചടക്കം കര്‍ശനമാക്കാനും പുതിയ കോഴ്സുകള്‍ ആരംഭിക്കാനും തീരുമാനമായി.












Click it and Unblock the Notifications