Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂകമ്പം: മനമുരുകി കേരളം

തിരുവനന്തപുരം: ദൈവത്തില്‍ മനസ്സര്‍പ്പിച്ച് ഗുജറാത്തില്‍ നിന്നുള്ള വാര്‍ത്തയ്ക്ക് കാതോര്‍ത്തിരിക്കുകയാണ് കേരളം.

ഗുജറാത്തിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ ഏകദേശം 2000 മലയാളികളെങ്കിലും കുടുങ്ങിയിട്ടുണ്ടെന്ന് യുഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.ഭൂകമ്പത്തില്‍ 100 മലയാളികളെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നും കരുതുന്നു.പക്ഷെ ഇതുവരെ 40 മലയാളികളുടെ മരണമേ സ്ഥിരീകരിച്ചിട്ടുള്ളൂ.

സംസ്ഥാനസര്‍ക്കാര്‍ തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള പ്രത്യേക കണ്‍ട്രോള്‍ റൂമിലേക്ക് ഇതിനകം ബന്ധുക്കളുടെ വിവരമാരാഞ്ഞുകൊണ്ട് 2250 അന്വേഷണങ്ങളെങ്കിലും എത്തിക്കഴിഞ്ഞു.ഇതില്‍ ഹാം റേഡിയോസംഘത്തിന്റെ സഹായത്തോടെ 300 പേര്‍ക്ക് കൃത്യമായി മറുപടി നല്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഗുജറാത്തില്‍ സുരക്ഷിതമായി കഴിയുന്നതായി അറിയിച്ചുകൊണ്ട് 60 മലയാളികള്‍ അവരുടെ കേരളത്തിലെ കുടുംബങ്ങളുമായി ജനവരി 30 ചൊവാഴ്ച ബന്ധപ്പെട്ടിട്ടുണ്ട്.പക്ഷം ഇതുവരെ വളരെ കുറച്ച് മലയാളികള്‍ മാത്രമാണ് ജനവരി 30 ചൊവാഴ്ച ഗുജറാത്തില്‍ നിന്നുള്ള തീവണ്ടിയില്‍ നാട്ടിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+