ഗുജറാത്തിന് കേരളം ഒരു കോടി രൂപ കൂടി നല്‍കും
തിരുവനന്തപുരം: ഭൂകമ്പ ബാധിത ഗുജറാത്തിന് ഒരു കോടി രൂപ കൂടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
ജനവരി 31 ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഇ.കെ.നായനാര്‍ അറിയിച്ചതാണ് ഇക്കാര്യം. കേരളം നേരത്തെ കൊടുത്ത ഒരു കോടി രൂപയ്ക്ക് പുറമെയാണിത്. കേരള സര്‍ക്കാരിന്റെ കീഴില്‍ ഗുജറാത്ത് ദുരിതാശ്വാസ നിധി രൂപികരിച്ചിട്ടുണ്ടെന്നും നായനാര്‍ അറിയിച്ചു.
നിധിയിലേക്ക് ഇതിനകം ഒരു കോടി രൂപ പിരിഞ്ഞുകിട്ടിയിട്ടുണ്ട്. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. തിരുവിതാംകൂര്‍ രാജകുടുംബം ഒരു ലക്ഷം രൂപയും കെഎസ്ആര്‍ടിസി 75 ലക്ഷം രൂപയും കേരള ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കോര്‍പ്പറേഷന്‍ 25 ലക്ഷം രൂപയും സംഭാവന ചെയ്തതായി നായനാര്‍ വ്യക്തമാക്കി.
ഗുജറാത്തിലെ ഭൂചലനത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും മറ്റുമായി ചീഫ് സെക്രട്ടറി മോഹന്‍കുമാര്‍ അധ്യക്ഷനായി റിലീഫ് മോണിറ്ററിംഗ് കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്.
ഗുജറാത്തിലേക്ക് തിരിച്ച കേരളസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആരോഗ്യമന്ത്രി വി.സി.കബീര്‍ ഫിബ്രവരി ഒന്ന് വ്യാഴാഴ്ച ഗുജറാത്തിലേക്ക് തിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications