കൊച്ചിയില്‍ ദേശീയ നിയമ സ്കൂള്‍
തിരുവനന്തപുരം: പശ്ചിമബംഗാളിലും ബാംഗ്ലൂരിലുമുള്ളതുപോലെ കേരളത്തിലും ഒരു ദേശീയ നിയമ സ്കൂള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ അറിയിച്ചു.
നിയമസ്കൂളിനെ സംബന്ധിച്ച് പശ്ചിമബംഗാള്‍ നിയമസഭ പാസാക്കിയ ബില്ലിന്റെ മാതൃകയില്‍ ഒരു ബില്ലിന് രൂപം നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും നായനാര്‍ അറിയിച്ചു. ഇതിനായി ആദ്യം ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.
ജനുവരി 31 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിയമസ്കൂളിന്റെ മേല്‍നോട്ടം തത്കാലം നിയമവകുപ്പിനായിരിക്കും. ഹൈക്കോടതി സ്ഥിതി ചെയ്യുന്ന കൊച്ചിയിലായിരിക്കും നിയമസ്കൂള്‍ സ്ഥാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications