ശിഹാബ് തങ്ങള്‍ക്ക് ഇന്ന് സ്വീകരണം
കോഴിക്കോട്: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് പ്രസിഡണ്ട് സ്ഥാനത്ത് 25 വര്‍ഷം പിന്നിടുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് ജനവരി 31 ബുധനാഴ്ച സ്വീകരണം നല്‍കും.
കോഴിക്കോട് കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് തങ്ങളെ ആദരിക്കുക. വൈകുന്നേരം ഏഴു മണിക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡണ്ടും ലോക്സഭാ പ്രതിപക്ഷ നേതാവുമായ സോണിയാ ഗാന്ധിയാണ് സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്.
ഇ. അഹമ്മദാണ് സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുക. ഖത്തര്‍ രാജ കുടുംബാംഗമായ ശെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ത്താനി, പലസ്തീന്‍ അംബാസഡര്‍ ഡോ. ഖാലിദ് അല്‍ ശെയ്ഖ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
ശിഹാബ് തങ്ങളെക്കുറിച്ചുള്ള പുസ്തകം എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് പ്രകാശനം ചെയ്യും. മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് ജി.എം. ബനാത്ത് വാല, മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍, പ്രതിപക്ഷ നേതാവ് എ.കെ. ആന്റണി, മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ.എം. മാണി, യുഡിഎഫ് കണ്‍വീനര്‍ കെ. ശങ്കരനാരായണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കും.












Click it and Unblock the Notifications