വീരപ്പനെ തട്ടേക്കാട് വനത്തില്‍ തിരയുന്നു
കൊച്ചി: വീരപ്പന് വേണ്ടി തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നു. നേരത്തെ പൂയംകുട്ടി വനത്തിലും വീരപ്പനെത്തേടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയിരുന്നു.
അതേ സമയം വീരപ്പന്‍ ഒരിക്കലും കേരളത്തിലെ വനത്തില്‍ കടക്കാന്‍ സാധ്യതയില്ലെങ്കിലും അഭ്യൂഹം നിലനില്‍ക്കുന്നതിനാല്‍ തിരയാതെ പറ്റില്ലെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം.
ആദിവാസികള്‍ വീരപ്പനെ കണ്ടുവെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തിരച്ചില്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.
വീരപ്പന് പരിചിതമല്ലാത്ത കേരളത്തിലെ വനങ്ങളില്‍ അയാള്‍ക്ക് സങ്കേതം കണ്ടെത്താനാവില്ലെന്ന് പൊലീസും പറയുന്നു.
വനത്തില്‍ വീരപ്പനുണ്ടെങ്കില്‍ തന്നെ വീരപ്പനുമായി ഒരു ഏറ്റുമുട്ടല്‍ വേണ്ടിവരികയാണെങ്കില്‍ അതിന് ആവശ്യമായ ആയുധങ്ങളൊന്നും കേരള പൊലീസിന്റെയോ വനംവകുപ്പിന്റെയോ കൈയിലില്ല. എകെ 47 തോക്കുകളും മറ്റുമുള്ള വീരപ്പന്‍ സംഘത്തെ നേരിടുക എളുപ്പമല്ല.












Click it and Unblock the Notifications