കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരുഷവന്ധ്യതയറിയാന്‍ ടെസ്റ്

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: പുരുഷന്റെ വന്ധ്യത കണ്ടെത്താന്‍ പുതിയ ടെസ്റ്.അമേരിക്കയിലെ ഓറിഗോണ്‍ ഹെല്‍ത്ത് സയന്‍സസ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലിന് പിന്നില്‍.

പുരുഷശുക്ലത്തില്‍ ഉബിക്വിറ്റിന്‍ എന്ന കൊഴുപ്പിന്റെ അംശം കൂടിയാല്‍ പുരുഷന് വന്ധ്യതയുണ്ടാകാന്‍ സാധ്യത കൂടുതലാണെന്നാണ് പുതിയ കണ്ടെത്തല്‍.പുരുഷബീജത്തിന്റെ വീര്യംകെടുത്തുന്ന ഒരു ഘടകമാണ് ഉബിക്വിറ്റിനെന്ന് ഓറിഗോണ്‍ ഹെല്‍ത്ത് സയന്‍സസ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ പീറ്റര്‍ സുറ്റോവ്സ്കി പറഞ്ഞു.

സ്പേം ഉബിക്വിറ്റിന്‍ ടാഗ് ഇമ്മ്യൂണോഎസേ(എസ്യുടിഐ) എന്ന് പേരിട്ടുള്ള ഈ ടെസ്റ് ആന്റിബൊഡി വഴി പുരുഷശുക്ലത്തിലെ ഉബിക്വിറ്റിന്റെ അളവ് കൃത്യമായി അറിയാം.പുരുഷന്റെ വന്ധ്യത കൃത്യമായി കണ്ടെത്താന്‍ പറ്റിയ മാര്‍ഗ്ഗമാണ് ഈ ടെസ്റെന്ന് സുറ്റോവസ്കി അവകാശപ്പെടുന്നു.

മാത്രമല്ല പുരുഷശുക്ലത്തിലെ പുനരുല്പാദനത്തിനുള്ള ശേഷിയില്ലാത്ത ബീജങ്ങളെ ആന്റിബൊഡി വഴി നീക്കം ചെയ്യുകയുമാവാം.ഇത് ഐവിഎഫ് ചികിത്സയെ ഏറെ സഹായിക്കും.ലോകത്ത് ദമ്പതിമാരില്‍ 10 ശതമാനവും കുട്ടികളില്ലാത്ത ദു:ഖമനുഭവിക്കുന്നവരാണ്.ഇവരില്‍ മൂന്നിലൊന്നിനും കുട്ടികളില്ലാത്തത് പുരുഷന്റെ വന്ധ്യത മൂലമാണ്.

ഇതുവരെ മൈക്രോസ്കോപിന്റെ സഹായത്തോടെയാണ് പുരുഷബീജത്തിന്റെ ആകൃതിയിലോ ചലനത്തിലോ എണ്ണത്തിലോ ഉള്ള കുറവുകള്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ പലപ്പോഴും എല്ലാ കുഴപ്പങ്ങളും ശരിയായി നിര്‍ണ്ണയിക്കാന്‍ ഈ ടെസ്റ് വഴി കഴിഞ്ഞിരുന്നില്ല.എന്നാല്‍ പുതിയ ടെസ്റ് ഈ പോരായ്മകള്‍ നികത്തും.അമേരിക്കയിലും ജപ്പാനിലും പരീക്ഷണാടിസ്ഥാനത്തില്‍ വന്‍തോതില്‍ എസ്യുടിഐ ടെസ്റുകള്‍ നടക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X