പ്രീമിയര്‍ ടയേഴ്സില്‍ പിരിച്ചുവിടല്‍
കൊച്ചി:പ്രീമിയര്‍ ടയേഴ്സിന്റെ കളമശ്ശേരി യൂണിറ്റില്‍ 30 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനം.
അപ്പോളോ ടയേഴ്സ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഓങ്കാര്‍ എസ്.കന്‍വര്‍ ഫിബ്രവരി ഒന്ന് വ്യാഴാഴ്ച അറിയിച്ചതാണ് ഇക്കാര്യം. ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയില്‍ ആന്‍ഡ് ഫൈനാന്‍ഷ്യല്‍ റീകണ്‍സ്ട്രക്ഷന്റെ (ബിഐഎഫ് ആര്‍) പദ്ധതി പ്രകാരം അപ്പോളോ ടയേഴ്സ് പ്രിമീയര്‍ ടയേഴ്സ് ഏറ്റെടുക്കുമ്പോള്‍ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിരുന്നതായി ഓങ്കാര്‍ പറഞ്ഞു.
അപ്പോളോ ടയേഴ്സിന് 70 ശതമാനം ഓഹരിയുണ്ട്. 10 ശതമാനം മാത്രം ഓഹരിയുള്ള സംസ്ഥാന സര്‍ക്കാരിന് മാനേജ്മെന്റ് തീരുമാനത്തിന് എതിര് നില്‍ക്കാനാവില്ല. പ്രീമിയര്‍ ടയേഴ്സിന്റെ കളമശ്ശേരി യൂണിറ്റിലെ 60 തൊഴിലാളികളും അപ്പോളോ ടയേഴ്സിന്റെ പേരാമ്പ്ര യൂണിറ്റിലെ 400 തൊഴിലാളികളും സ്വയം വിരമിക്കല്‍ പദ്ധതി പ്രകാരം വിരമിച്ചതായും ഓങ്കാര്‍ വെളിപ്പെടുത്തി.
പ്രീമിയര്‍ ടയേഴ്സിന്റെ യൂണിറ്റുകളില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതി ഉടന്‍ നടപ്പില്‍ വരും. കൂടുതല്‍ ഗുണമേന്മയുള്ള ടയറുകള്‍ വന്‍ തോതില്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നു. ഇത് തദ്ദേശീയ ടയര്‍ നിര്‍മാണ മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും ഓങ്കാര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications